കർമ്മഫലവും പുനർജന്മവും PART - 1
ഈ ബ്ലോഗിൽ എഴുതി ഇരിക്കുന്നവയെല്ലാം കുറച്ചുകാലങ്ങളായുള്ള അന്വേഷണങ്ങളിലൂടെ ആർജിച്ച അറിവാണ്. ബ്ലോഗിൽ കൊടുത്തിരിക്കുന്ന കാര്യങ്ങൾ ഒരുപക്ഷെ നിങ്ങളുടെ ideology ആയി ഒത്തുപോവണം എന്നില്ല, ഒട്ടും scientific ആവണമെന്നുമില്ല. അറിവായി മാത്രം കാണുക.
ലോകം മുഴുവൻ ആത്മാന്വേഷണത്തിനായി ആശ്രയിച്ച നാടാണ് ഭാരതം.
ഭാരതത്തിൻറെ ശക്തമായ തിയറികൾ ആണ് Law of Karma, Law of dharma എന്നിവ .
ആ ഭാരതത്തിലെ പുരാണങ്ങളിലും വേദങ്ങളിലും നിന്നും , ഈ മണ്ണിൽ ജീവിച്ചു മരിച്ച പല ഋഷി മാരും ഗുരുക്കന്മാരും , എന്തിന് ശ്രീ ബുദ്ധൻ വരെ തൻ്റെ ശിഷ്യന്മാർക്കു പകർന്ന് കൊടുത്ത അറിവുകൾ ആയി കണക്കാക്ക പെടുന്നവയാണ് താഴെ കൊടുത്തിരിക്കുന്നത്.
മുന്ജന്മസുകൃതം , കർമഫലം തുടങ്ങിയ പദങ്ങൾ നമ്മൾ പലപ്പോഴായി പല അവസരങ്ങളിലും കേൾക്കുന്നവയാണ് , എങ്കിൽ ഇതിലെന്തയെങ്കിലും സത്യമുണ്ടോ ?
മലയാളത്തിൽ ശുദ്ധബോധം (Pure consciousness) എന്ന ഒരു വാക്കുണ്ട് , അർഥം വലുതാണ്.
നമ്മുക്ക് കൈകളുണ്ട് കാലുകൾ ഉണ്ട് എന്ന് പറയുന്ന പോലെ തന്നെ ആണ് നമ്മുടെ ശരീരവും. ഞാൻ ഈ ശരീരം അല്ല, ഈ ശരീരം എന്ടെതാണ് എന്ന ഒരു ബോധം ആണ് ശുദ്ധബോധം എന്ന് ചുരുക്കത്തിൽ പറയാം.
ഈ പ്രപഞ്ചം ഉണ്ടായ കാലം മുതൽ നമ്മൾ ഇവിടെ ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ ? Law of conservation of energy പ്രകാരം, ഉള്ള എനെർജിയെ മറ്റൊരു രൂപത്തിലേക് ട്രാൻസ്ഫർ ചെയ്യുക മാത്രമേ സാധ്യമാവുകയുള്ളു , അങ്ങിനെയെങ്കിൽ ഈ ഭൂമിയിൽ വസിക്കാൻ Biologically functioning ആയ ഒരു ശരീരത്തെ നമ്മൾ ആശ്രയിച്ചതാവാം. എങ്കിൽ ആ ശരീരത്തിന് ഒരു സമയപരിധി ഉണ്ടാവും, അത് കഴിയുമ്പോൾ ആ ശരീരം ഉപയോഗശൂന്യം ആവുന്നു, അതിനെ നമ്മൾ മരണം എന്ന വിളിക്കുന്നു.
ഒന്നുകൂടെ വ്യെക്തമാക്കിയാൽ , എപ്രകാരം മനുഷ്യന്‍ ജീര്‍ണ്ണിച്ച വസ്‌ത്രം ഉപേക്ഷിച്ച് പുതിയത് തെരഞ്ഞെടുക്കുന്നുവോ അതുപോലെ ജീവാത്മാവ് ജീര്‍ണ്ണിച്ച ശരീരം ഉപേക്ഷിച്ച് മറ്റൊന്നിനെ തെരഞ്ഞെടുക്കുന്നു.
അതായത് ജീവാത്മാവ് പല ശരീരങ്ങളിലായി ശാശ്വതമായി അനവധി കാലം നിലനില്‍ക്കുന്നു. പരമാത്മാവില്‍ അലിഞ്ഞുചേരുന്നതുവരെ എന്നു പറയാം.
അപ്പോള്‍ ആ ജീവാത്മാവ് ഒരു ശരീരത്തെ ഉപേക്ഷിക്കുന്നത് മരണവും മറ്റൊന്നിനെ സ്വീകരിക്കുന്നത് ജനനവുമായിത്തീരുന്നു. ഇതിലൂടെ ജീവാത്മാവിന് മരണമില്ലെന്നും മരണം ശരീരത്തിനാണെന്നും വ്യക്‌തമാകുന്നു. ശരീരം ജീവാത്മാവിനെ കൊണ്ടു നടക്കാനുള്ള ഒരു വാഹനം മാത്രമാണ്
ഇവിടെ മരിച്ചത് ശരീരം ആണ്, നമ്മൾ അല്ല.ശരീരം വാസരഹിതം ആവുമ്പോൾ നമ്മൾ അത് വിട്ട് മറ്റൊരു ശരീരത്തെ ആശ്രയിക്കുന്നു.
അപ്പോൾ ഒരു ചോദ്യം . എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ ശരീരത്തെ തിരഞ്ഞെടുക്കുന്നത് ?. അവിടെയാണ് കർമത്തിന്റെ പ്രസക്തി.
ഇതിൽ നിന്നും മനുഷ്യനെ വെത്യസ്തനാക്കുന്നത് അവനു ധർമവും കർമവും ഉണ്ടെന്നുള്ളതാണ്. മറ്റെല്ലാ ജീവികൾക്കും ധർമം മാത്രമേ ഒള്ളു.
Buddhist wheel of existence
എന്തുകൊണ്ടാണ് പിഞ്ചു കുഞ്ഞുങ്ങൾക് കാൻസർ വരുന്നത്. അവർ എന്തു തെറ്റ് ചെയ്തിട്ടാ ? എന്തു കൊണ്ട് ചില കുഞ്ഞുങ്ങൾ Privileged family യിൽ ജനിക്കുന്നു , എന്തു കൊണ്ട് ധരിദ്രരായി ജനിക്കുന്നു? ഉത്തരം കർമഫലമെന്ന് പറയപ്പെടുന്നു. കർമ്മ ഫലങ്ങൾ അനുഭാവിച് തീർക്കാൻ പറ്റുന്ന ഒരു ശരീരമാണ് മരണശേഷം തിരഞ്ഞെടുക്കുന്നത്.
മുന്ജന്മ ഓർമ്മകൾ എല്ലാം നമ്മുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്. പലപ്പോഴായി നമ്മുടെ മനസ്സിൽ അത് മിന്നിമായുന്നുണ്ട് , നമ്മളത് മനസ്സിലാക്കുന്നില്ല എന്നുമാത്രം.
രസകരമായ കാര്യം എന്തന്നാൽ നമുക് നമ്മുടെ പൂർവ ജന്മകൾ ഓർക്കാൻ സാധിക്കും എന്നുള്ളതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യം ആണ് അത് . Past life regression (PLR) എന്നാണ് അതിനെ വിളിക്കുക.
ഒരുപക്ഷെ നമ്മുടെ ജന്മോദ്ദേശവും, നമ്മുടെ ആശങ്കകൾക്കും , ഈ ജന്മത്തിൽ നമ്മൾ നേരിടുന്ന പല പ്രശ്നങ്ങൾക്കും anxiety കൾക്കും ഉള്ള ഉത്തരമായിരിക്കാം നമ്മുടെ പൂർവ്വജന്മങ്ങൾ.
പൂർവ്വജന്മങ്ങളെ കുറിച്ചും അത് കാണുവാൻ ഉള്ള Past Life Regression technique നെ കുറിച്ചും, പലതരം കർമങ്ങളെ കുറിച്ചും കൂടുതൽ അറിവുകൾ അടുത്ത ബ്ലോഗിൽ (Part - 2) എഴുതുന്നതാണ്.
കടപ്പാട്
ഗുരുനാഥൻ
Dr.Sreenath Karayatt
Nice
ReplyDelete